
പത്തനംതിട്ട: ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം എം.സി റോഡിൽ അപകടത്തിൽ പെട്ടു. അടൂരിന് സമീപം ഏനാത്ത് വടക്കേടത്ത് കാവിൽ വച്ച് മറ്റൊരു വാഹനം അദ്ദേഹത്തിന്റെ കാറിൽ വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് പരിക്കില്ല. വന്നിടിച്ച കാറിന്റെ സ്‌റ്റിയറിംഗ് ലോക്കായതാണ് അപകടത്തിന് കാരണമായത്.
തിരുവനന്തപുരത്ത് നിന്നും പുതുപ്പളളിയിലേക്ക് പോകുകയായിരുന്നു ഉമ്മൻചാണ്ടി. അപകടശേഷം ആ വഴി വന്ന ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻചാണ്ടി യാത്ര തുടർന്നു.