
പദ്ധതി മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്‌തു
തിരുവനന്തപുരം: മാലിന്യസംസ്കരണ ശുചീകരണ മേഖലയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലഭ്യമാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്‌പാ പദ്ധതിയിലെ വായ്‌പകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ദേശീയ സഫായി കർമ്മചാരീസ് ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെയാണ് വായ്‌പാപദ്ധതി.
മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവയ്ക്കുന്ന സ്ഥാപനമാണ് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനെന്നും ഈ സർക്കാരിന്റെ കാലത്ത് ദേശീയ ഏജൻസികളിൽ നിന്ന് വായ്‌പ ലഭ്യമാക്കാൻ 1,075 കോടി രൂപയാണ് വായ്‌പ ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷൻ ചെയർമാൻ ടി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡയറക്‌ടറും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ, മാനേജിംഗ് ഡയറക്‌ടർ കെ.ടി. ബാലഭാസ്‌കരൻ, ജനറൽ മാനേജർ (പ്രൊജക്‌ട്‌സ്) എസ്. സാബു എന്നിവർ സംസാരിച്ചു.
വായ്‌പ ഇവർക്ക്
ശുചീകരണ മേഖലയിലെ തൊഴിൽ സംരംഭങ്ങൾ
ഈ രംഗത്തെ തൊഴിലാളികൾ
കുടുംബശ്രീ പ്രവർത്തകർ, അവരുടെ കുടുംബാംഗങ്ങൾ
₹70 കോടി
മൂന്നു ശതമാനം പലിശനിരക്കിൽ 70 കോടി രൂപയുടെ വായ്‌പകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
₹545 കോടി
ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ മൈക്രോ ക്രെഡിറ്റ് വായ്‌പാ പദ്ധതി പ്രകാരം വിതരണം ചെയ്‌തത് 545 കോടി രൂപ. 1.56 ലക്ഷം പേർക്ക് പ്രയോജനം ലഭിച്ചു.