പൃഥ്വിരാജ് മാർച്ച് ആദ്യവാരംജോയിൻ ചെയ്യും
കമ്മാരസംഭവത്തിന്ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പിന്റെ ഷൂട്ടിംഗ് നാളെ എറണാകുളത്ത് തുടങ്ങും. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിഖ്, ഇഷാ തൽവാർ, ഹന്ന റെജി കോശി തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
സിദ്ദിഖും ബാലതാരങ്ങളുമാണ് ആദ്യ ദിവസത്തെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നത്. പൃഥ്വിരാജ് മാർച്ച് ആദ്യവാരം തീർപ്പിൽ ജോയിൻ ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ചിത്രംമുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നാണ് നിർമ്മിക്കുന്നത്.
സുനിൽ കെ.എസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സുനിലാണ് ബ്ളെസിയുടെ പൃഥ്വിരാജ് ചിത്രമായ ആട് ജീവിതത്തിന്റെയും ഛായാഗ്രണം നിർവഹിക്കുന്നത്.
നാല്പത്തിയഞ്ച് ദിവസം കൊണ്ട് തീർപ്പിന്റെ ചിത്രീകരണം പൂർത്തിയാകും.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന, തനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ പൃഥ്വിരാജ് ഇപ്പോൾ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.