
തിരുവനന്തപുരം: സംസ്ഥാനത്ത് വെളളക്കരം വർദ്ധിപ്പിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻ കുട്ടി അറിയിച്ചു. കേന്ദ്ര നിർദ്ദേശപ്രകാരമാണ് വെളളക്കരം കൂട്ടിയത്. അരശതമാനം മാത്രമാണ് വർദ്ധനയെന്നും ഇത് ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഏപ്രിൽ ഒന്നുമുതലാണ് വർദ്ധന നിലവിൽ വരിക. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനത്തിന്റെതാണ് വർദ്ധന. തീരുമാനം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌ത ശേഷമാകും നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.