e-sreeshran-

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ വളരെ അനീതിയാണ് കാണിച്ചിട്ടുള്ളതെന്ന് ഇ.ശ്രീധരൻ ആരോപിച്ചു. ബി..ജെ..പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇ. ശ്രീധരന്റെ പ്രതികരണം. ശബരിമലയിൽ സർക്കാർ കാണിച്ച നടപടിയുടെ ഫലം അവർ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു..

ബി.ജെ.പി വർഗീയ പാർട്ടിയല്ല. അവർ ദേശത്തെ സ്‌നേഹിക്കുന്നവരാണ്. ദേശത്തെ സ്‌നേഹിക്കുന്നത് വർഗീയതയല്ലെന്നും ശ്രീധരൻ വ്യക്തമാക്കി.. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ വോട്ട് ലഭിക്കും. .താൻ ബിജെപിയിൽ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നും കൂടുതൽ ആളുകൾ ബി.ജെ..പിയിലേക്ക് വരുമെന്നും ശ്രീധരൻ പറഞ്ഞു.

പാർട്ടി പറഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.. ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന് പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ശ്രീധരൻ പറഞ്ഞു. അതേസമയം ഇ ശ്രീധരനെ എറണാകുളത്തോ തൃശ്ശൂരോ മത്സരിപ്പിക്കാനാണ് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നത്.. പൊതു സ്വീകാര്യനായ ശ്രീധരനിലൂടെ പ്രധാന മണ്ഡലങ്ങളിലൊന്ന് പിടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്..