aaraamathe-adayalam

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ് സീരീസായ 'ആറാമത്തെ അടയാള'ത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മെബിൻ ജോർജ്ജ് സാമുവൽ സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ പോസ്റ്റർ താരം പുറത്തിറക്കിയത്. മരങ്ങൾക്കിടയിലൂടെയുള്ള ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഒരു പൊലീസ് ജീപ്പ് ഹെഡ്‌ലാംപ് കത്തിച്ച് പായുന്നതാണ് പോസ്റ്ററിൽ കാണുന്നത്.

അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥയാണ് വെബ് സീരീസ് പറയുന്നതെന്ന് പോസ്റ്ററിൽ നിന്നും മനസിലാക്കാം. സീരീസ് ഉടൻ പുറത്തിറങ്ങുന്നു എന്നും അണിയറ പ്രവർത്തകർ അറിയിക്കുന്നുണ്ട്. അഭിജിത്ത് അനിൽ, സുനിൽ സാബു എന്നിവർ നിർമ്മിക്കുന്ന വെബ് സീരീസിന്റെ കഥ അനുരാഗ് ഗോപിനാഥിന്റേതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഗബ്രിയേൽ മാത്യു ആണ്.

സീരീസിനായി തിരക്കഥ തയാറാക്കിയതും ഗബ്രിയേൽ തന്നെ. എഡിറ്റിംഗ് ബിബിൻ പോൾ സാമുവൽ. ഷിയാദ് കബീറാണ് സംഗീതം. ചീഫ് അസോസിയേറ്റ്- ക്രിസ്റ്റിൻ എബ്രഹാം, കല- സുഭാഷ് ഗോപാൽ, സെക്കൻഡ് യൂണിറ്റ് ക്യാമറ- രാം കൃഷ്ണൻ ജി, സ്റ്റിൽസ്- ഡോണി സിറിൾ, കാസ്റ്റിംഗ്- അനന്ദു പ്രസാദ്, കോസ്റ്റ്യൂംസ്- ഫസ്മിൽ സർദാർ, പിആർഒ- ജിതിൻ ജൈമോൻ, ഡിസൈൻ- ജിഷ്ണു കൃഷ്ണ.

Best wishes to the entire team of #AaramatheAdayalam - web series!! ✨

Directed by Mebin George Samuel
Produced by...

Posted by Indrajith Sukumaran on Thursday, 18 February 2021