
തിരുവനന്തപുരം: 27 സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് ഉത്തരവിറങ്ങി. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ കോളേജുകളിൽ അനുവദിച്ച കോഴ്സുകളിൽ ഇക്കൊല്ലം തന്നെ പ്രവേശനം തുടങ്ങും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ അനാലിസിസ്, ഫോറിൻ ട്രേഡ് തുടങ്ങിയ സുപ്രധാന കോഴ്സുകളും കൂട്ടത്തിലുണ്ട്.