
മുംബയ് :ഐ.പി..എൽ താര ലേലത്തിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽകറെ ഐ.പി.എൽ താരലേലത്തിൽ മുംബയ് ഇന്ത്യൻസ് സ്വന്തമാക്കിയതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾമഴ. . ഐ.പി.എൽ കരിയറിൽ സചിന്റെ സ്വന്തം ടീമായിരുന്ന മുംബയ് ഇന്ത്യൻസിന്റെ ഉടമകൾ അദ്ദേഹവുമായി ഏറെ അടുപ്പമുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പാണ്. സച്ചിനോടുള്ള താൽപര്യത്താലാണ് അദ്ദേഹത്തിന്റെ മകനെ അടിസ്ഥാനവിലയായ 20 ലക്ഷം രൂപ നൽകി മുംബയ് ഇന്ത്യൻസ് ഉടമകൾ സ്വന്തമാക്കിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾ..
കർഷക സമരത്തെ അനുകൂലിച്ച് പോപ് ഗായിക റിയാന ട്വീറ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര സർക്കാർ തുടക്കമിട്ട 'ഇന്ത്യ എഗയിൻസ്റ്റ് പ്രോപഗാൻഡ' കാമ്ബയിനിൽ അണിചേർന്ന സചിൻ ടെൻഡുൽക്കറിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.. ഇതുമായി ചേർത്താണ് അർജുന്റെ മുംബയ് ഇന്ത്യൻസ് പ്രവേശത്തെ ആളുകൾ ട്രോളിൽ മുക്കുന്നത്. അർജുനെ ലേലത്തിൽ മുംബയ്ക്കാർ സ്വന്തമാക്കിയതിനു പിന്നാലെ ട്വിറ്ററിൽ ഇത് ട്രെൻഡിംഗായി.
'സചിൻ ടെൻഡുൽക്കറെ ബി.ജെ.പി വാങ്ങി, അർജുൻ ടെൻഡുൽകറെ അംബാനിയും' എന്നാണ് ചിലർ കുറിച്ചത്.. മണിക്കൂറുകൾക്കകം നിരവധി ലൈക്കുകളാണ് ഇതിന് ലഭിച്ചത്.
Sachin Tendulkar was purchased by BJP, Arjun Tendulkar will be purchased by Ambani. #IPLAuction2021— The Bad Engineer (@Satirical_Dhruv) February 18, 2021
'അർജുൻ ടെണ്ടുൽക്കറെ ലേലത്തിൽ ആരെങ്കിലും വാങ്ങുമോ എന്ന് ഉറപ്പില്ല. എന്നാൽ, ഐ.പി.എൽ 2021 ലേലത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും സചിൻ ടെൻഡുൽക്കർ ഇതിനകം വിറ്റുപോയിരിക്കുന്നു' അർജുൻ ടെൻഡുൽക്കറെക്കാൾ അർഹതയുള്ള ഒരുപാട് താരങ്ങൾ അവസരം കിട്ടാതെ പുറത്തിരിക്കുന്നുവെന്നും പലരും ട്വീറ്റ് ചെയ്തു.
Not sure if Arjun Tendulkar will get a buyer today.
But his father SR Tendulkar is already sold, that too without even participating in #IPL2021Auction .— Ankit Mayank #RevolutionJeevi (@mr_mayank) February 18, 2021
'സചിന് അദ്ദേഹത്തിന്റെ ട്വീറ്റിനുള്ള പ്രതിഫലം കിട്ടി' എന്നും ട്വിറ്ററാദികളുടെ കുറിപ്പുകളുണ്ട്.. 'അർജുൻ ടെൻഡുൽക്കറുടെ ടീം പ്രവേശം സ്വജനപക്ഷപാതിത്വത്തിന്റെ തെളിവാണെ'ന്ന് പറഞ്ഞ് കങ്കണ റണാവത്ത് എപ്പാൾ എത്തുമെന്ന ചോദ്യവും ചിലർ ഉയർത്തി..
Unnsold Players after watching Arjun Tendulkar Sold to MI #IPL2021Auction #ArjunTendulkar #IPLAuction2021 pic.twitter.com/LVAuG8zUUa— Shubhman Gill (@Withoutkohli) February 18, 2021
ഇതിനിടെ മലയാളിതാരം സച്ചിൻ ബേബിയെ സച്ചിന്റെ മകനെന്ന് തെറ്റിദ്ധരിച്ചാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയതെന്ന ട്രോളും ട്വിറ്ററിൽ നിറഞ്ഞു. 'സചിന്റെ ബേബി'യാണെന്ന് ചിന്തിച്ച് ടീമിലെടുത്തെന്നായിരുന്നു ട്രോളുകളിൽ. 'ആരും തെറ്റിധരിക്കരുത്, സച്ചിൻ ബേബിയും അർജുൻ ടെൻഡുൽകറും വ്യത്യസ്ത കളിക്കാരാണ്' എന്നായിരുന്നു ഒരു ട്വീറ്റിൽ.