soya-bean

പോഷകങ്ങളാൽ സമൃദ്ധമാണ് 'വെജിറ്റബിൾ മീറ്റ്' എന്നറിയപ്പെടുന്ന സോയാബീൻ. മാംസം കഴിക്കാത്തവർക്ക് മാംസ്യത്തിന്റെ 50 ശതമാനം ഗുണം ലഭിക്കുന്നതിനായി സോയാബീൻ ആഹാരത്തിൽ ഉൾപ്പെടുത്താം . പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ . കൊളസ്ട്രോൾ നിയന്ത്രിക്കാനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സോയാബീൻ സഹായിക്കും.

ഐസോഫ്ലാവോൺസ് അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹം നിയന്ത്രിക്കാൻ ഉത്തമമാണ് സോയ. നല്ല കൊളെസ്ട്രോൾ കൂടുന്നതിന് സഹായിക്കുന്ന ഒമേഗ 3, ഓമേഗ 6 ഫാറ്റി ആസിഡുകൾ, വൈറ്റമിൻ ബി, വൈറ്റമിൻ എ, ഫോസ്‌ഫറസ്, സിങ്ക് എന്നിവയും സോയയിലുണ്ട്. പയർ രൂപത്തിൽ നിത്യേന കഴിക്കുന്നത് നല്ലതല്ലാത്തതിനാൽ പാൽ, ചങ്ക്‌സ്, ടോഫു എന്നീ രൂപങ്ങളിൽ സോയോ ബീൻ കഴിക്കുന്നത് ശീലമാക്കാം.