
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്.പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന് ഇന്ന് വില 4300 രൂപയാണ്. ദേശീയ വിപണിയിലും ഇടിവ് തുടരുകയാണ്. എംസിഎക്‌സിൽ 10ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,145 രൂപയാണ് വില. കഴിഞ്ഞ എട്ട് മാസത്തേതിൽ ഏറ്റവും താഴ്‌ന്ന നിലവാരമാണിത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ 56,200 രൂപ വരെ റെക്കോർഡ് ഉയരത്തിൽ സ്വർണവിലയെത്തി.
ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്. യുഎസ് ട്രഷറി ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയത് ആഗോള വിപണിയെ ബാധിച്ചു. സ്‌പോട്‌ഗോൾഡ് 0.4 ശതമാനം താഴ്‌ന്ന് 1764.03 ആയി. മൂന്ന് ശതമാനമാണ് ഈ വർഷം കുറഞ്ഞത്.