fire

പാലക്കാട്: നഗരത്തിലെ ഹോട്ടലിൽ വൻ തീപിടിത്തം. സ്റ്റേഡി​യം ബസ് സ്റ്റാൻഡ് റോഡി​ലെ നൂർജഹാൻ ഓപ്പൺ ഗ്രീൽ ഹോട്ടലിലാണ് ഉച്ചയോടെ തീപിടിച്ചത്. ആളപായമുളളതായി റിപ്പോർട്ടില്ല. ഹോട്ടലിന്റെ ഒരു ഭാഗത്തുണ്ടായ തീ പൊടുന്നനെ പടർന്നുപിടിക്കുകയായിരുന്നു. ഹോട്ടലിനുളളിലുണ്ടായിരുന്നവരെ ജീവനക്കാർ ഉടൻതന്നെ പുറത്തെത്തിച്ചു. ഉളളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ഫയർഫോഴ്സ് പറയുന്നത്. പാലക്കാട്ടുനിന്നും സമീപജില്ലകളിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഹോട്ടലിനുളളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പടെയുളളവ ഫയർഫോഴ്സ് നീക്കംചെയ്തു. സമീപത്തുളള മറ്റൊരുഹോട്ടലിലേക്കും തീ പടർന്നതായി റിപ്പോർട്ടുണ്ട്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുളള മുൻകരുതലും ഫയർഫോഴസ് സ്വീകരിച്ചിട്ടുണ്ട്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടോ അടുക്കളയിൽ നിന്ന് തീ പടർന്നതോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസിലെയും ഫയർഫോഴ്സിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.