aa

മോ​ഹ​ൻ​ലാ​ൽ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​റോ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​പൃ​ഥ്വി​രാ​ജ് ​എ​ത്തു​ന്നു.​പൃ​ഥ്വി​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ലൂ​സി​ഫ​റി​ൽ​ ​നാ​യ​ക​ൻ​ ​മോ​ഹ​ൻ​ലാ​ലാ​യി​രു​ന്നു.​ ​മാ​ർ​ച്ച് ​ആ​ദ്യം​ ​ബ​റോ​സ് ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ഗോ​വ​യാ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ.​ ​ഫാ​ന്റ​സി​ ​ത്രി​ഡി​ ​സ്വ​ഭാ​വ​മു​ള്ള​ ​ബ​റോ​സി​ന് ​മൈ​ ​ഡി​യ​ർ​ ​കു​ട്ടി​ച്ചാ​ത്ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ജി​ജോ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്നു.ബ​റോ​സ് ​എ​ന്ന​ ​ഭൂ​ത​ത്തെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ത​ന്നെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സ് ​പാ​നി​ഷ് ​അ​ഭി​നേ​ത്രി​ ​പാ​സ് ​വേ​ഗ,​​​ ​സ്പാ​നി​ഷ് ​ന​ട​ൻ​ ​റാ​ഫേ​ൽ​ ​അ​മ​ർ​ഗോ​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ഉ​ണ്ടാ​കും.​ ​വാ​സ് ​കോ​ ​ഡ​ ​ഗാ​മ​യു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​പാ​സ് ​വേ​ഗ.​ ​ദ​ ​ഹ്യു​മ​ൻ​ ​കോ​ൺ​ട്രാ​ക്ട്,​​​ ​റാം​ബേ​ ​എ​ന്നീ​ ​സി​നി​മ​ക​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​ണ് ​പാ​സ് ​വേ​ഗ.​ ​ഗാ​ർ​ഡി​യ​ൻ​ ​ഒാ​ഫ് ​ദി​ ​ഗാ​മാ​സ് ​ട്ര​ഷ​ർ​ ​എ​ന്നാ​ണ് ​ടാ​ഗ് ​ലൈ​ൻ.സ​ന്തോ​ഷ് ​ശി​വ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​സ​ന്തോ​ഷ് ​രാ​മ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​നും​ ​നി​ർ​വ​ഹി​ക്കു​ന്നു.​​ആ​​​ശി​​​ർ​​​വാ​​​ദ് ​​​സി​​​നി​​​മാ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ന്റ​​​ണി​​​ ​​​പെ​​​രു​​​മ്പാ​​​വൂ​​​രാ​​​ണ് ​​​ബ​റോ​സ് ​നി​ർ​മി​ക്കു​ന്ന​ത്.