sunny-leone

ബോളിവുഡ് താരം സണ്ണി ലിയോണിന് കേരളത്തിൽ ഒരുപാട് ആരാധകരുണ്ട്. കേരളത്തിൽ നിന്നുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ദൈവത്തിന്റെ സ്വന്തം നാടുമായി പ്രണയത്തിൽ എന്ന അടിക്കുറിപ്പോടെയാണ് നടി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Sunny Leone (@sunnyleone)


ജനുവരി 21 നാണ് നടി ഭർത്താവ് ഡാനിയേൽ വെബ്ബർ, മക്കളായ നിഷ, ആഷർ, നോഹ എന്നിവർക്കൊപ്പം തിരുവനന്തപുരത്തെത്തിയത്. ഇതിനുമുമ്പും കേരളത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.കഴിഞ്ഞ ദിവസം കേരളാ സാരിയുടുത്തുകൊണ്ട് നിൽക്കുന്ന സണ്ണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഒരു മാസത്തോളം നടിയും കുടുംബവും സംസ്ഥാനത്തുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ ചാനലിൻറെ റിയാലിറ്റി ഷോ ഷൂട്ടിന്റെ ഭാഗമായാണ് താരത്തിന്റെ കേരളാ സന്ദർശനം. തിരുവനന്തപുരത്തെ പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്.