
മുംബയ്: ഉന്തുവണ്ടിയിലിരുന്ന പപ്പായ ശാപ്പിട്ട പശുവിനെ പഴകച്ചവടക്കാരൻ കുത്തി പരിക്കേൽപ്പിച്ചു. മഹാരാഷ്‌ട്രയിലെ റായിഗഡ് ജില്ലയിൽ മുറുദ് എന്ന സ്ഥലത്താണ് സംഭവം. ഇവിടെ തെരുവിൽ പഴക്കച്ചവടം നടത്തുന്ന തൗഫീഖ് ബഷീർ മുജവാർ ആണ് മിണ്ടാപ്രാണിയോട് ഈ ക്രൂരത കാട്ടിയത്.
വണ്ടിയിൽ വച്ചിരുന്ന പപ്പായ പശു തിന്നുന്നത് കണ്ട് തൗഫീക്കിന് ദേഷ്യം വന്നു. തന്റെ കത്തിയെടുത്ത് ഇയാൾ പശുവിന്റെ അടിവയറ്റിലും കാലുകളിലും കുത്തി. ഇതുവഴി വന്ന ഒരാൾ സംഭവം കണ്ട് പൊലീസിനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുളള നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. പരിക്കേറ്റ പശുവിന് മതിയായ ചികിത്സ നൽകി.