e-sreedharan

ന്യൂഡൽഹി: മുഖ്യമന്ത്രിയാകാൻ തയ്യാറെന്നും ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജസിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ല. ബി ജെ പിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് ബി ജെ പിയിൽ ചേർന്നത്. അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും'- അദ്ദേഹം പറഞ്ഞു. പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും ഇ ശ്രീധരൻ സൂചിപ്പിച്ചു.

കഴിഞ്ഞദിവസമാണ് ​ബി.​ജെ.​പി​ ​യി​ൽ ചേരുമെന്ന് ഇ.​ശ്രീ​ധ​ര​ൻ​ ​​വ്യക്തമാക്കിയത്. നാ​ടി​ന് ​ന​ല്ല​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​നാ​ണ് ​താ​ൻ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​രു​ന്ന​തെ​ന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. 'സ​ത്യ​സ​ന്ധ​ത​യും​ ​കാ​ര്യ​പ്രാ​പ്തി​യു​മു​ള്ള​യാ​ളെ​ന്ന​ ​പ്ര​തി​ച്ഛാ​യ​യു​ള്ള​ ​താ​ൻ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​രു​ന്ന​തോ​ടെ​ ​ജ​ന​ങ്ങ​ളു​ടെ​ ​കു​ത്തൊ​ഴു​ക്ക് ​പാ​ർ​ട്ടി​യി​ലേ​ക്കു​ണ്ടാ​വും.​ ​ബി.​ജെ.​പി​യു​ടെ​ ​ഇ​മേ​ജ് ​വ​ർ​ദ്ധി​ക്കും.​ ​പാ​ർ​ട്ടി​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​മ​ത്സ​രി​ക്കും.​ ​അ​ധി​കാ​രം​ ​ജ​ന​സേ​വ​ന​ത്തി​ന് ​അ​നി​വാ​ര്യ​മാ​ണ്.​ ​ബി.​ജെ.​പി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​നി​ഫെ​സ്റ്റോ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ൽ​ ​പ​ങ്കാ​ളി​യാ​യി​രു​ന്നു.​ ​ബി.​ജെ.​പി​ക്ക് ​മാ​ത്ര​മേ​ ​കേ​ര​ള​ത്തി​ൽ​ ​ഇ​നി​യെ​ന്തെ​ങ്കി​ലും​ ​ചെ​യ്യാ​നാ​വൂ.​ ​എ​ൽ.​ഡി.​എ​ഫി​നും​ ​യു.​ഡി.​എ​ഫി​നും​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ൽ​ ​താ​ത്പ​ര്യ​മി​ല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.