
ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. തമിഴിൽ ബൂമറാംഗ്, ബിസ്കോത്ത് എന്നീ ചിത്രങ്ങളൊരുക്കിയ ആർ കണ്ണനാണ് ചിത്രത്തിന്റെ തമിഴ്തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകൾ സംവിധാനം ചെയ്യുന്നതും കണ്ണൻ തന്നെയാണ്.തമിഴിലും തെലുങ്കിലും പ്രശസ്തയായ ഒരു നടിയാവും മലയാളത്തിൽ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും തെന്നിന്ത്യയിൽ മുഴുവൻ അറിയപ്പെടുന്ന ഒരു നടൻ നായക താരമാവുമെന്നും സംവിധായകൻ പറഞ്ഞു. പി.ജി മുത്തയ്യയാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകർ ആണ് സംഭാഷണം.