hh

ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​ ​പു​റ​ത്തി​റ​ങ്ങി​ ​സൂ​പ്പ​ർ​ഹി​റ്റാ​യി​ ​മാ​റി​യ​ ​ജി​യോ​ ​ബേ​ബി​യു​ടെ​ ​ദി​ ​ഗ്രേ​റ്റ് ​ഇ​ന്ത്യ​ൻ​ ​കി​ച്ച​ൻ​ ​ത​മി​ഴി​ലേ​ക്കും​ ​തെ​ലു​ങ്കി​ലേ​ക്കും​ ​റീ​മേ​ക്ക് ​ചെ​യ്യു​ന്നു.​ ​ത​മി​ഴി​ൽ​ ​ബൂ​മ​റാം​ഗ്,​ ​ബി​സ്‌​കോ​ത്ത് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ​ ​ആ​ർ​ ​ക​ണ്ണ​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ത​മി​ഴ്‌​തെ​ലു​ങ്ക് ​റീ​മേ​ക്ക് ​അ​വ​കാ​ശം​ ​സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​റീ​മേ​ക്കു​ക​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​തും​ ​ക​ണ്ണ​ൻ​ ​ത​ന്നെ​യാ​ണ്.​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​പ്ര​ശ​സ്ത​യാ​യ​ ​ഒ​രു​ ​ന​ടി​യാ​വും​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​മി​ഷ​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നും​ ​തെ​ന്നി​ന്ത്യ​യി​ൽ​ ​മു​ഴു​വൻ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ഒ​രു​ ​ന​ട​ൻ​ ​നാ​യ​ക​ ​താ​ര​മാ​വു​മെ​ന്നും​ ​സം​വി​ധാ​യ​ക​ൻ​ ​പ​റ​ഞ്ഞു.​ ​പി.​ജി​ ​മു​ത്ത​യ്യ​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​പ​ട്ടു​കോ​ട്ടൈ​ ​പ്ര​ഭാ​ക​ർ​ ​ആ​ണ് ​സം​ഭാ​ഷ​ണം.