astro

അശ്വതി: സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂല സമയം. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളിൽ പങ്കെടുക്കും.

ഭരണി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനഗുണം ഉണ്ടാകും. യാത്രകൾ മുഖേന പ്രയോജനം ലഭിക്കുകയില്ല. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ കാലതാമസം ഉണ്ടാകും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

കാർത്തിക: വിദേശയാത്രക്ക് അനുകൂലം. പിതൃഗുണം ലഭിക്കും. വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കർമ്മസംബന്ധമായി യാത്രകൾ ആവശ്യമായി വരും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും.

രോഹിണി: ധനപരമായി നേട്ടം ഉണ്ടാകും, സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. അധിക ചെലവുകൾ വർദ്ധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

മകയീരം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ഇടവരാശിക്കാർക്ക് കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. മാതൃപിതൃഗുണം അനുഭവപ്പെടും. മനസിനു വിഷമമുണ്ടാക്കുന്ന സംഭവങ്ങൾ ജീവിതപങ്കാളിയിൽ നിന്നും ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.
തിരുവാതിര: ഗൃഹോപകരണങ്ങൾ വാങ്ങിക്കും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. പിതൃ സ്ഥാനീയരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും.

പുണർതം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. അപകീർത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യത. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും. കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. ദമ്പതികൾ തമ്മിൽ കലഹത്തിനു സാദ്ധ്യതയുണ്ട്. സുഹൃത്തുക്കളുടെ സൽക്കാരങ്ങളിൽ പങ്കെടുക്കും.
പൂയം: ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. അധിക ചെലവുകൾ വർദ്ധിക്കും. ഗൃഹ നിർമ്മാണത്തിനായി ധനം ചെലവഴിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. വ്രതാനുഷ്ഠാനത്തിന് താത്പര്യം ഉണ്ടാകും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും.
ആയില്യം: മാതൃഗുണം ലഭിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും.ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
മകം: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ഗൃഹ സുഖം കുറയും. സർക്കാർ ജീവനക്കാർക്ക് അനുകൂലം. ആരാധനയ്ക്ക് സമയം കണ്ടെത്തും. ദൂരയാത്രക്ക് സാധ്യത. നൃത്ത,സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. ആരോഗ്യ പ്രശ്നങ്ങൾ മനസിനെ അസ്വസ്ഥമാക്കും.
പൂരം: മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. ഔദ്യോഗിക മേഖലയിൽ ശോഭിക്കാനിടവരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് തടസം നേരിടും.

ഉത്രം: കന്നി രാശിക്കാർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും.
അത്തം: വിവാഹകാര്യത്തിന് തീരുമാനം എടുക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾക്ക് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ മുഖേന മനസ് അസ്വസ്ഥമാകും. വാഗ്ദാനങ്ങൾ നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും.

ചിത്തിര: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. അപകീർത്തിക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വിദേശത്തു ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ വരും. വിവാഹ സംബന്ധമായി തീരുമാനം എടുക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും.

ചോതി: മാതൃഗുണം ലഭിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. കണ്ടകശനി കാലമായതിനാൽ ബിസിനസിൽ നഷ്ടം സംഭവിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ജോലിഭാരം വർദ്ധിക്കും.

വിശാഖം: ഗൃഹസുഖം കുറയും, മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കർമ്മപുഷ്ടിക്ക് തടസം നേരിടും. വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യം ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. യാത്രാക്‌ളേശം അനുഭവപ്പെടും. വിവാഹത്തിന് കാലതാമസം ഉണ്ടാകും.

അനിഴം: സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനേക്കാൾ ഗുണം ലഭിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സഹോാദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. അനാവശ്യചിന്തകൾ മുഖേന മനസ് അസ്വസ്ഥമാകും. സന്താനഗുണം പ്രതീക്ഷിയ്ക്കാം.

കേട്ട: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. കർമ്മരംഗത്ത് തടസങ്ങൾ നേരിടും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. പിതൃഗുണം പ്രതീക്ഷിക്കാം. അധിക ചെലവുകൾ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക.

മൂലം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഭാവികാര്യങ്ങളെകുറിച്ച് തീരുമാനം എടുക്കും. സന്താനങ്ങളാൽ മനഃക്‌ളേശം ഉണ്ടാകും. ഉപരിപഠനത്തിന് സാദ്ധ്യത. പല വിധത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. ദമ്പതികൾ തമ്മിൽ കലഹത്തിനു സാദ്ധ്യത, ഗൃഹകാര്യങ്ങളിൽ അലസതകൾ അനുഭവപ്പെടും.

പൂരാടം: ദൂരയാത്രകൾ ആവശ്യമായി വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. വിദ്യാതടസത്തിന് സാദ്ധ്യത. മന:ക്ലേശത്തിന് ഇടയുണ്ട്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ഉത്രാടം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചെലവുകൾ വർദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സന്താനങ്ങളാൽ മനഃക്ലേശത്തിന് സാദ്ധ്യത. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.
തിരുവോണം: കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്ക് സാദ്ധ്യത. ദമ്പതികൾ തമ്മിൽ കലഹത്തിന് സാദ്ധ്യത. കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായ അവസ്ഥ ഉണ്ടാകും. പിതൃഗുണം ഉണ്ടാകും.

അവിട്ടം: മംഗളകർമ്മങ്ങൾ നടക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. വിവാഹകാര്യത്തിൽ തീരുമാനങ്ങൾഉണ്ടാകും. അകാരണമായ കലഹങ്ങൾ ഉണ്ടാകും. മേലധികാരികളുടെ അപ്രീതിയുണ്ടാകും, കർമ്മരംഗത്ത് തടസം നേരിടും.

ചതയം: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയം. വിവാഹ കാര്യത്തിന് തീരുമാനം എടുക്കാൻ തടസം നേരിടും. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും.

പൂരുരുട്ടാതി: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. ദാമ്പത്യ കലഹത്തിന് സാദ്ധ്യതയുണ്ട്. പുണ്യക്ഷേത്ര ദർശനത്തിന് അവസരം ലഭിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കണം.

ഉത്രട്ടാതി: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മാതൃഗുണം ഉണ്ടാകും. മാനസിക സംഘർഷം വർദ്ധിക്കും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ദൂരയാത്രയ്ക്ക് സാദ്ധ്യത.

രേവതി: കർമ്മസംബന്ധമായി നേട്ടം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും.