aa

തൊണ്ണൂറുകളിലെ ഹിറ്റ് ചിത്രം മോർടൽ കോംപാറ്റിന്റെ മൂന്നാമത്തെ പതിപ്പ് റിലീസിനൊരുങ്ങുന്നു. അമേരിക്കൻ മാർഷ്യൽ ആർട്‌സ് ഫാന്റസി ഗണത്തിലാണ് ഈ ചിത്രം ഉൾപ്പെടുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലോക സിനിമ പ്രേക്ഷകർ.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൈമൺ മക്വോയിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂവിസ് ടാൻ, ജെസിക്കാ മക്‌നമി, ജോഷ് ലോസൺ, ചിൻ ഹാൻ, ലൂഡി ലിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 16ന് ചിത്രം തിയറ്ററുകളിൽ എത്തും.