ss

മാൻസ് സിനിമാസിന്റെ പ്രഥമ സംരംഭമായ അവളുടെ മകൾ നവാഗതനായ മധുചക്രപാണി സംവിധാനം ചെയ്യുന്നു.പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. നസീർ നെടുമ്പാറയിൽ, അബ്ദുൾ സലാം വഴിമുക്ക് എന്നിവരുടെ ഉടമസ്ഥതയിൽ ആരംഭിച്ചതാണ് മാൻസ് സിനിമാസ്. താരങ്ങളായ ജോസ്, ഷാനവാസ്, കൊച്ചുപ്രേമൻ, മധുമേനോൻ ,ഗിരിജ പ്രേമൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.അവളുടെ മകളുടെ രചനയും മധുചക്രപാണി നിർവഹിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും. ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതം - പെരുമ്പാവൂർ ജി.രവീദ്രനാഥ്.