nuclear-weapon

ടെൽ അവീവ്​: ആണവായുധ ശേഖരം വികസിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി ഇസ്രയേൽ. 2015ലെ ആണവ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ തയ്യാറാകുന്നത് വരെ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം അമേരിക്ക പിൻവലിക്കാൻ തയ്യാറാകാതിരിക്കുന്നതിനിടെയാണിത്. നെഗേവ്​ മരുഭൂമിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഡിമോണ ആണവ നിലയം അതിവേഗം വികസിപ്പിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇന്റർനാഷണൽ പാനൽ ഓൺ ഫിസൈൽ മെറ്റീരിയൽ പുറത്തുവിട്ടു.
ഡിമോണ നിലയത്തിന്റെ തെക്ക്,​ പടിഞ്ഞാറ് ഭാഗങ്ങളിലായാണ് വികസന പരിപാടികൾ പുരോഗമിക്കുന്നത്​. ഇത് കൂടാതെ,​ ഷിമോൺ പെരസിന്റെ പേരിലുള്ള നെഗേവ്​ ന്യൂക്ലിയർ റിസർച്ച്​ സെന്ററിലും വികസനം തകൃതിയായി നടക്കുന്നുണ്ട്. 2018 അവസാനമോ 2019ലോ ആണ് ഇവിടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷം നീണ്ട പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ്​ ഉപഗ്രഹങ്ങൾ പകർത്തിയതെന്ന് പ്രിൻസ്​ടൺ യൂണിവേഴ്​സിറ്റി ഗവേഷകൻ പാവേൽ പൊഡ്​വിഗ്​ പറയുന്നു.

 ഡിമോണ നിലയം

1950​ക​ളി​ലാ​ണ്​​ ​ഡി​മോ​ണ​യി​ൽ​ ​ഫ്രാ​ൻ​സി​ന്റെ​ ​സ​ഹാ​യ​ത്താ​ൽ​ ​ഇ​സ്ര​യേ​ൽ​ ​നി​ല​യം​ ​സ്ഥാ​പി​ക്കു​ന്ന​ത്​.​ ​ആ​ ​സ​മ​യ​ത്ത് 2,500​ ​ഓ​ളം​ ​ഫ്ര​ഞ്ച്​​ ​പൗ​ര​ന്മാ​ർ​ ​ഡി​മോ​ണ​ ​നി​ല​യ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​ഇ​റാ​നി​ലെ​ ​ആ​ണ​വ​ ​പ​ദ്ധ​തി​യാ​യ​ ​ന​ഥാ​ൻ​സി​ലെ​ ​നി​ല​യ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ത​ക​ർ​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ക​മ്പ്യൂ​ട്ട​ർ​ ​വൈ​റ​സ്​​ ​പ​രീ​ക്ഷി​ച്ച​ത്​​ ​ഡി​മോ​ണ​ ​നി​ല​യ​ത്തി​ലാ​ണെ​ന്ന്​​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​ 80​ൽ​​​ ​ഡി​മോ​ണ​യെ​ക്കുറിച്ചുള്ള വി​വ​ര​ങ്ങ​ൾ​ ​ബ്രി​ട്ട​നി​ലെ​ ​സ​ൺ​ഡെ​ ​ടൈം​സ്​​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​തോ​ടെ​യാ​ണ് ​നി​ല​യ​ത്തിലെ രഹസ്യങ്ങൾ പുറം​ലോ​ക​മ​റി​യു​ന്ന​ത്.

 ഇറാനും ഇസ്രയേലിനും രണ്ട് നയമോ?

ആ​ണ​വ​വി​ഷ​യ​ത്തി​ൽ​ ​അ​മേ​രി​ക്ക​ ​അ​ട​ക്ക​മു​ള്ള​ ​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ ​ഇ​റാ​നെ​തി​രെ​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ,​ ​അ​ണ്വാ​യു​ധം​ ​വി​ക​സി​പ്പി​ക്കാ​ൻ​ ​ഇ​സ്ര​യേ​ൽ​ ​മു​ൻ​പ​ന്തി​യി​ൽ​ ​ഉ​ണ്ടാ​യി​ട്ടും​ ​വി​മ​ർ​‌​ശി​ക്കാ​ൻ​ ​ഒ​രു​ ​രാ​ജ്യവും എ​ത്തു​ന്നി​ല്ലെ​ന്ന് ​വി​ദ​ഗ്ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ 90​ ​ഓ​ളം​ ​ആ​ണ​വാ​യു​ധ​ങ്ങ​ൾ​ ​ഇ​തി​ന​കം​ ​ഇ​സ്ര​യേ​ൽ​ ​വി​ക​സി​പ്പി​ച്ച​താ​യി​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ്​​ ​അ​മേ​രി​ക്ക​ൻ​ ​സ​യ​ന്റി​സ്റ്റി​സ് ​പ​റ​യു​ന്നു.​ ​ഡി​മോ​ണ​യി​ലെ​ ​ഘ​ന​ജ​ല​ ​റി​യാ​ക്​​ട​റി​ൽ​നി​ന്ന്​​ ​പ്ലൂ​​​ട്ടോ​ണി​യം​ ​വി​ക​സി​പ്പി​ച്ചാ​ണ്​​ ​ഇ​വ​ ​നി​ർ​മ്മി​ച്ച​തെ​ന്നാ​ണ്​​ ​റി​പ്പോ​ർ​ട്ടു​ക​ൾ