
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ടാങ്ക് വേധ മിസൈലിന്റെ ഉപഭോക്തൃ പരീക്ഷണം രാജസ്ഥാനിലെ പടിഞ്ഞാറൻ മരുഭൂമിയിൽ വിജയകരമായി പൂർത്തിയാക്കി. ഹെലിന എന്ന് പേരിട്ടിരിക്കുന്ന മിസൈൽ ധ്രുവ് ഹെലികോപ്റ്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ഏഴുകിലോമീറ്റർ ചുറ്റളവിൽ പ്രഹരമേൽപ്പിക്കാൻ കഴിവുളള മിസൈൽ നാലുതവണ പരീക്ഷണ ദൗത്യങ്ങൾക്ക് വിധേയമാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
അവസാനദൗത്യത്തിൽ ഡെറിലിക്ട് ടാങ്കിനുനേർക്കാണ് മിസൈൽ പ്രയോഗിച്ചത്. എല്ലാ പരീക്ഷണ ദൗത്യങ്ങളും വിജയകരമായിരുന്നെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗസൈസേഷൻ (ഡിആർഡിഒ) അറിയിച്ചു. ഇന്ത്യൻ കരസേനയും എയർഫോഴ്സും സംയുക്തമായാണ് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്.
ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഹെലിന, ധ്രുവാസ്‌ത്ര (എയർഫോഴ്സ് വെർഷൻ) മിസൈലുകൾ ലൈറ്റ് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സംയുക്ത ഉപഭോക്തൃ പരീക്ഷണങ്ങൾക്കായി കൊണ്ടുപോയതായ് ഡിആർഡിഒ ട്വീറ്റ് ചെയ്തു. പരീക്ഷണത്തിന്റെ വീഡീയോയും ഡിആർഡിഒ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Helina Trial Video pic.twitter.com/06kHn21XNE
— DRDO (@DRDO_India) February 19, 2021