
കുങ്ഫു മാസ്റ്ററിന് ശേഷം എബ്രിഡ് െെഷൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും ആസിഫ് അലിയും നായകന്മാരാകുന്നു. ലാലാണ് മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നത്.ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്തയാഴ്ച രാജസ്ഥാനിൽ തുടങ്ങും. ഒരു ഗാനമുൾപ്പെടെയുള്ള ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ രാജസ്ഥാനിൽ ചിത്രീകരിക്കും. എറണാകുളമാണ് മറ്റൊരു ലൊക്കേഷൻ.