
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ എറണാകുളത്ത് തുടങ്ങും. നവാഗതനായ സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നാളെ രാവിലെ 8 മണിക്ക് എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. തുടർന്ന് ചിത്രീകരണമാരംഭിക്കും. സൂത്രക്കാരൻ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളി നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണനാണ്.
ഇന്ദ്രൻസ്, ജോണി ആന്റണി, ഡോ. റോണി, അംബിക തുടങ്ങിയവരും താരനിരയിലുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു വൈക്കം.