
ലണ്ടൻ: ആശുപത്രിക്കിടക്കയിൽ ശരീര ഭാഗങ്ങൾ മുറിപ്പെട്ട നിലയിൽ മുഖത്ത് പുഞ്ചിരിയോടെ കിടക്കുന്ന യുവാവിന്റെ ചിത്രങ്ങൾ കണ്ടവരെല്ലാം തന്നെ ഞെട്ടിയിരിക്കുകയാണ്. എന്നാൽ, ചിത്രങ്ങളിലേക്ക് രണ്ടാമത് നോക്കിയാൽ ചർമ്മത്തിനും മാംസത്തിനുമെല്ലാം നിറവ്യത്യാസം കാണാം. മനുഷ്യരൂപത്തിൽ നിർമ്മിച്ച ഒരടിപൊളി കേക്കാണിത്. ദ് ബേക്ക് കിംഗ് എന്ന് സമൂഹമാദ്ധ്യമങ്ങളിൽ അറിയപ്പെടുന്ന ബെൻ കള്ളിൻ (Ben Cullen) എന്ന ബ്രിട്ടിഷുകാരനാണ് ഈ ഭീകര കേക്കിന്റെ സ്രഷ്ടാവ്. ഇതൊരു ഹൈപ്പർ റിയലിസ്റ്റിക്ക് കേക്കാണെന്ന് ബെൻ പറയുന്നു.വാനില കേക്കും ചോക്ലേറ്റ് ഗണാഷും ചേർന്നതാണ് ഈ കേക്കിന്റെ രുചിക്കൂട്ട്. ഈ കേക്ക് സ്ലോതായി എന്ന മ്യൂസിക് വിഡിയോയിലെ ‘ഫീൽ എവേ’ എന്ന ഗാനവുമായി ബന്ധപ്പെട്ടുള്ള പ്രൊജക്ട് ആയിരുന്നുവെന്നും ബെൻ പറയുന്നു.