covid

അബുദാബി: യു.എ.ഇയിൽ കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ ശിക്ഷയായി തടവും പിഴയും. നിയമം ലംഘിക്കുന്നവരിൽ നിന്ന് 10,000 മുതൽ 50,000 ദിർഹം വരെ പിഴയീടാക്കുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ പരിശോധന നടത്തും. ഗുരുതരമായി ബാധിച്ചവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവരെ സ്മാർട് വാച്ച് ധരിപ്പിച്ച് ഹോം/ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലേക്കു മാറ്റും. ക്വാറന്റൈൻ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രോഗികളെ നിരന്തര നിരീക്ഷിക്കുന്നതിനുമാണ് സ്മാർട് വാച്ച്. സ്മാർട് വാച്ചിന്റെ പ്രവർത്തനം തടസപ്പെടുത്തിയാൽ 10,000 രൂപ പിഴയുണ്ട്. പ്രത്യേകം ശുചിമുറിയുള്ള റൂമുണ്ടെങ്കിൽ മാത്രമേ വീട്ടിൽ ക്വാറന്റൈനിൽ കഴിയാനാവൂ. അല്ലാത്തവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലേക്കു മാറ്റും. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും ക്വാറന്റൈനിൽ കഴിയണം. കൃത്യമായ ഇടവേളകളിൽ പി.സി.ആർ നടത്തുകയും വേണം.