p

കൊച്ചി: സാധാരണക്കാരന്റെ നിത്യച്ചെലവിന്റെ താളം തെറ്റിച്ച് അനുദിനം കുതിക്കുന്ന പെട്രോൾ വില സംസ്ഥാനത്ത് ആദ്യമായി 92 രൂപ കടന്നു. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ 31 പൈസ വർദ്ധിച്ച് 92.07 രൂപയായി. 35 പൈസ ഉയർന്ന് 86.62 രൂപയാണ് ഡീസൽ വില. ഗ്രാമ പ്രദേശങ്ങളിൽ വില ഇതിലും മുപ്പത് പൈസയോളം കൂടുതലാണ്.