cow

മുംബയ്: മഹാരാഷ്ട്രയിലെ പഴക്കടയിൽ വില്ക്കാൻ വച്ചിരുന്ന പപ്പായ തിന്ന പശുവിനെ കുത്തിയെന്നാരോപിച്ച് കച്ചവടക്കാരനെ അറസ്റ്റു ചെയ്തു. റായ്ഗഡിലെ മുരുഡിൽ ബുധനാഴ്ചയാണ് സംഭവം. പഴക്കച്ചവടക്കാരനായ തൗഫീഖ് ബഷിർ മുജാവറാണ് അറസ്റ്റിലായത്. വിൽക്കാൻ വച്ചിരുന്ന പപ്പായകൾ പശു തിന്നതാണ് തൗഫീഖിനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പശുവിന്റ അടിവയറ്റിലും കാലുകളിലും കത്തികൊണ്ട് കുത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരാൾ വിവരം അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ പശു ചികിത്സയിലാണ്. തൗഫീക്കിനെ കോടതിയിൽ ഹാജരാക്കിയതായും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു.