
മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ടെലിഫോൺ സംഭാഷണം നടത്തി. പുനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച കൊവിഷീൽഡ് വാക്സിൻ ഒമാനിൽ എത്തിച്ചതിന് സുൽത്താൻ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു.വിവിധ മേഖലകളിലുള്ള രണ്ട് രാഷ്ട്രങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്ന കാര്യം സംഭാഷണത്തിൽ വിഷയമായി. ഉഭയകക്ഷി ബന്ധത്തിനൊപ്പം മറ്റു പല മേഖലകളിലും ഇരു രാജ്യങ്ങളും ഒരുമിക്കേണ്ടതുണ്ടെന്നും വിലയിരുത്തി. സുൽത്താന്റെ ഭരണത്തിന് കീഴിൽ ഐശ്വര്യം കൈവരട്ടെയെന്ന് നരേന്ദ്ര മോദി ആശംസിച്ചു.