
ബംഗളൂരു: വൈവാഹിക വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി വാട്സാപ്പിൽ വിവസ്ത്രനായി വീഡിയോ കാളിൽ ഏർപ്പെട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി!.
വീഡിയോ റെക്കാഡ് ചെയ്ത യുവതി ഭീഷണി തുടങ്ങി.
വീഡിയോ പുറത്താക്കാതിരിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് യുവാവ് പൊലീസിൽ പരാതി നൽകി. ബംഗളൂരു സ്വദേശിയായ അംബിത് കുമാർ മിശ്രയാണ് ശ്രേയ എന്ന യുവതിക്കെതിരെ പരാതി നൽകിയത്. യുവതിക്ക് 20,000 രൂപ നൽകി വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്.
ഫെബ്രുവരി ഏഴിനാണ് കേസിനാസ്‌പദമായ സംഭവം. വൈവാഹിക വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട അംബിത്തിനെ വിവാഹം കഴിക്കാൻ ശ്രേയ സമ്മതം മൂളിയതോടെ ഇവർ പരസ്പരം സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. ബംഗളൂരുവിൽ സോഫ്ട്‌വെയർ എൻജിനിയർ ആവാനിരിക്കുകയാണ് താനെന്നാണ് യുവതി യുവാവിനോട് പറഞ്ഞത്.
ഫോൺ വഴിയുള്ള സംസാരം വീഡിയോ കാളിലേക്ക് നീങ്ങാൻ അധികസമയം വേണ്ടി വന്നില്ല. ജോലിയെക്കുറിച്ചും മറ്റും സംസാരിച്ചു തുടങ്ങിയെന്നും തുടർന്ന് യുവതി അവരുടെ വസ്ത്രം അഴിക്കാൻ തുടങ്ങിയെന്നും തന്നോടും വിവസ്ത്രനാവാൻ ആവശ്യപ്പെട്ടുവെന്നും യുവാവ് പരാതിയിൽ പറയുന്നു.
ഞാൻ വിവസ്ത്രനായതോടെ അവൾ കാൾ റെക്കാഡ് ചെയ്ത് ദൃശ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഫെബ്രുവരി ഏഴിന് ഞാൻ 20,000 രൂപ നൽകി. ഇപ്പോൾ അവൾ കൂടുതൽ പണം ആവശ്യപ്പെടുന്നു.'' അംബിത് മിശ്ര പരാതിയിൽ ആരോപിച്ചു. അതേസമയം, അംബിത് മിശ്ര ശ്രേയയെ നേരിൽ കണ്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.