
തിരുവനന്തപുരം :കായികരംഗത്തെ പ്രാധാന്യം എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുക, സാമ്പത്തികമായി പിന്നാക്കം ഉള്ള കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തി സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വസ്തി റിസർച്ച് സെന്റർ ഫൊർ ഹെൽത്ത് ഫിറ്റ്നസ് ആൻഡ് സ്പോർട്സ് ആരംഭിക്കുന്നു. തിരുവനന്തപുരത്ത് ഉടൻതന്നെ ട്രെയിനിംഗ് സെന്റർ ആരംഭിക്കും. സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ജനറലും മുൻ ചീഫ് സെക്രട്ടറി കൂടിയായ ജിജി തോംസൺ ഐ.എ.എസ് ആണ് ചീഫ് അഡ്വൈസർ അന്താരാഷ്ട്ര വോളിബാൾ താരമായിരുന്ന എസ്. ഗോപിനാഥ് ഐ.പി.എസ്, എൽ എൻ സി പി ഇ പ്രിൻസിപ്പൽ ഡോക്ടർ ജി കിഷോർ, ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ, ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് എന്നിവരടങ്ങുന്നതാണ് ഡയറക്ടർ ബോർഡ്. മഹാമാരി കാലത്ത് താരങ്ങൾ അനുഭവിക്കുന്ന മാനസികവും സാമ്പത്തികവും ശാരീരികവും ആയിട്ടുള്ള ബുദ്ധിമുട്ടുകൾ കായികരംഗത്ത് എങ്ങനെ ബാധിച്ചിട്ടുണ്ട് എന്നതിനെപ്പറ്റി നടത്തുന്ന ഗവേഷണത്തിന്റെ ചുമതല ഡോ. ജി.കിഷോറിനും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർ സി ശ്രീകുമാറിനും ആയിരിക്കും. ഡോക്ടർ അരുൺ ജ്യോതി സ്പോർട്സ് മെഡിസിൻ സ്പെഷലിസ്റ്റ് ആയിരിക്കും. സൗജന്യ പരിശീലനത്തിനുള്ള സെന്ററുകളും തീയതിയും ഉടനെ അറിയിക്കുന്നതാണ്.