knife

ഇടുക്കി: പള്ളിവാസലിൽ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച നിലയിൽ. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി രേഷ്മയാണ്(17) കൊല്ലപ്പെട്ടത്. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്‌കൂൾ സമയം കഴിഞ്ഞും രേഷ്മ വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മൃതദേഹം അടിമാലി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.