
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 92 രൂപ 46 പൈസയും, ഡീസലിന് 86 രൂപ 99 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 75 പൈസയും, ഡീസലിന് 85 രൂപ 44 പൈസയുമായി.
തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. ഇന്നലെ പെട്രോളിന് 31 പൈസയും,ഡീസലിന് 35 പൈസയും കൂട്ടിയിരുന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് വർദ്ധിപ്പിച്ചത്.