
തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിയ ഭരണമാണ് കേരളത്തിലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുമായി സമ്പർക്കം കുറവാണെന്നും, സിപിഎമ്മിന് ജനങ്ങളുടെ ഇടയിൽ മോശം ഇമേജാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് പത്തിൽ മൂന്ന് മാർക്ക് പോലും നൽകാനാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം തിരഞ്ഞെടുപ്പിൽ പാലക്കാട്, മലപ്പുറം ജില്ലകളിലെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടെന്നും, സർക്കാരിന്റെ ഭാഗമാവണമെന്നാണ് ആഗ്രഹമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ല. ബി ജെ പിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് ബി ജെ പിയിൽ ചേർന്നത്. അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും'- അദ്ദേഹം പറഞ്ഞു.