aa

​ദു​ൽഖ​റി​ന്റെ​ ​ നായി​കയായി​ മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ ​ഡ​യാ​ന​ ​പെ​ന്റി​യു​ടെ​ ​വി​ശേ​ഷ​ങ്ങൾ

'​'​എ​ന്റെ​ ​മു​ന്നി​ലേ​ക്ക് ​വ​രു​ന്ന​ ​ഓ​രോ​ ​തി​ര​ക്ക​ഥ​ക​ളും​ ​സൂ​ക്ഷ്മ​മ​മാ​യി​ ​വാ​യി​ക്കാ​റു​ണ്ട്.​ ​വാ​യി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​പ്രേ​ക്ഷ​കയായി​മാ​റാ​ൻ​ ​ശ്ര​മി​ക്കാ​റു​ണ്ട്.​ ​ഇ​ത് ​സി​നി​മ​യാ​ക്കു​മ്പോ​ൾ​ ​ഓ​രോ​ ​പ്രേ​ക്ഷ​ക​നെ​യും​ ​ഈ​ ​സി​നി​മ​ ​എ​ങ്ങ​നെ​ ​സ്പ​ര്ശി​ക്കു​മെ​ന്ന് ​ചി​ന്തി​ക്കാ​റു​ണ്ട്.​ ​എ​നി​ക്ക് ​ആ​ ​തി​ര​ക്ക​ഥ​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യാ​നു​ണ്ടോ​ ​എ​ന്ന് ​നോ​ക്കാ​റു​ണ്ട്.​ ​സി​നി​മ​ ​ക​ഴി​യു​മ്പോ​ൾ​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​പ്രേ​ക്ഷ​ക​നി​ൽ​ ​പ​തി​ഞ്ഞു​ ​നി​ൽ​ക്കു​മോ​ ​എ​ന്ന് ​ചി​ന്തി​ച്ച​തി​ന് ​ശേ​ഷം​ ​മാ​ത്ര​മേ​ ​ഒ​രു​ ​തി​ര​ക്ക​ഥ​യ്ക്ക് ​ഒ​കെ​ ​പ​റ​യാ​റു​ള്ളു.​ ""റോഷൻ ആൻഡ്രൂസ് സംവി​ധാനം ചെയ്യുന്ന ചി​ത്രത്തി​ൽ ദുൽഖറി​ന്റെ നായി​കയായി​ മലയാളത്തി​ൽ അരങ്ങേറുന്ന ബോളി​വുഡ് താരം ഡയാന പെന്റി​ പറയുന്നു.


മീര സാഹ്നി​ സംവി​ധാനം ചെയ്ത കോക്ക് ടെയ്ൽ എന്ന ചി​ത്രത്തി​ലൂടെ 2012​ ​ലാണ് ഡ​യാ​ന​ ​പെ​ന്റി​ ​ബോ​ളി​വു​ഡി​ൽ അരങ്ങേറുന്നത്.
​മും​ബൈ​യി​ൽ ​ ​ജ​നി​ച്ചു​ ​വ​ള​ർ​ന്ന​ ​ഡ​യാ​ന​ ​മോ​ഡ​ലാ​യാ​ണ് ​ത​ന്റെ​ ​ക​രി​യ​ർ​ ​തു​ട​ങ്ങു​ന്ന​ത്.​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ചി​ത്ര​മാ​യ​ ​കോ​ക്ക്‌​ടെ​യ്‌​ലി​ലെ​ ​പുതുമുഖ നായി​കയെ ​ ​ബോ​ളി​വു​ഡ് ​ ശ്ര​ദ്ധി​ച്ചു. ഒൻപതുവർഷങ്ങൾക്കി​ടയി​ൽ ​വി​ര​ലി​ലെണ്ണാ​വു​ന്ന​ ​സി​നി​മ​ക​ളി​ൽ​ ​മാ​ത്ര​മേ​ ​ഡ​യാ​ന​ ​അ​ഭി​ന​യി​ച്ചു​ള്ളു​വെ​ങ്കി​ലും​ ​ബോ​ളി​വു​ഡി​ൽ​ ​തന്റേതായ ഒരു സ്ഥാനം നേടാൻ ഡ​യാ​ന​യ്ക്ക് ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​ഹാ​പ്പി​ ​ബാ​ഗ് ​ജാ​യേ​ഗി​ ,​ല​ഖ്നൗ​ ​സെ​ൻ​ട്ര​ൽ​ ,​ ശി​ദ്ദത്ത്, ഹാപ്പി​ ഫി​ർ ബാഗ് ജായേഗി​ ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ഡ​യാ​ന​യു​ടെ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ൾ.​ഖ​ാൻദാനി​ ഷ​ഫാ​ഖാ​നായി​ലെ ഒരു ഗാനരംഗത്തും ഡയാന പ്രത്യക്ഷപ്പെട്ടി​ട്ടുണ്ട്. ​ദു​ൽ​ഖ​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​ത​ന്നെ​യാ​ണ് ​കൂ​ടു​ത​ൽ​ ​ആ​ക​ർ​ഷി​ച്ച​തെ​ന്ന് ​ഡ​യാ​ന​ ​ പറഞ്ഞി​രുന്നു. ചി​ത്ര​ത്തി​ൽ​ ​ ജോ​യി​ൻ​ ​ചെ​യ്ത​പ്പോ​ൾ​ ​സാമൂഹ്യമാദ്ധ്യമങ്ങളി​ലൂടെ താരം ​ ​ആ​ ​സ​ന്തോ​ഷം​ ​പങ്കുവച്ചി​രുന്നു.​ ​''​പു​തി​യ​ ​തു​ട​ക്ക​ത്തി​ന് ​ചീ​യേ​ഴ്‌​സ്,​ ​മ​ല​യാ​ള​ത്തി​ന്റെ​ ​ദു​ൽ​ഖ​റി​നൊ​പ്പ​വും​ ​റോ​ഷ​നൊ​പ്പ​വും​ ​ചേ​രു​ന്ന​തി​ൽ​ ​മ​ന​സ്സ് ​നി​റ​യെ​ ​സ​ന്തോ​ഷ​മാ​ണ്. മ​ല​യാ​ള​ത്തി​ൽ​ ​ന​ല്ല​തി​ര​ക്ക​ഥ​ക​ൾ​ ​വ​ന്നാ​ൽ​ ​ഇ​നി​യും​ ​​ ​സി​നി​മ​ക​ൾ​ ​ചെ​യ്യു​മെ​ന്ന് "" ഡ​യാ​ന​ ​പെ​ന്റി​ ​പ​റ​യു​ന്നു.
മുംബയ് സെന്റ്സേവ്യേഴ്സ് കോളേജി​ൽ നി​ന്ന് മാസ് മീഡി​യയി​ൽ ബി​രുദം നേടി​യ ഡയാനയുടെ അച്ഛൻ പാഴ്സി​യും അമ്മ കൊങ്കി​ണി​ ക്രി​സ്ത്യനുമാണ്.