
ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ദക്ഷിണ മേഖലാ (റീജിയണൽ സർവീസസ്) എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി കെ. ശൈലേന്ദ്ര ചുമതലയേറ്റു. കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവയാണ് ദക്ഷിണ മേഖലയിൽ ഉൾപ്പെടുന്നത്. ഹ്യൂമൻ റിസോഴ്‌സസ്, ധനകാര്യം, എൽ.പി.ജി., ഇന്ധന ചരക്കുനീക്കം, കോൺട്രാക്‌റ്റ്‌സ്, സേഫ്‌റ്റി ആൻഡ് സെക്യൂരിറ്റീസ്, ഏവിയേഷൻ ക്വാളിറ്റി കൺട്രോൾ എന്നിവയുടെ ചുമതലയാണ് കെ. ശൈലേന്ദ്ര വഹിക്കുക.
അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എണ്ണ, വാതക വ്യവസായത്തിന്റെ റീജിയണൽ ലെവൽ കോ-ഓർഡിനേറ്ററുമാണ് അദ്ദേഹം. കർണാടകയിലെ ഇന്ത്യൻ ഓയിൽ എൽ.പി.ജി ഗ്രൂപ്പിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഉമസ്മാനിയ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ഉന്നത ബിരുദം നേടി ശൈലേന്ദ്രയ്ക്ക്, എൽ.പി.ജി ബോട്ട്‌ലിംഗ് പ്ളാന്റുകൾ, ഓപ്പറേഷൻസ്, എൻജിനിയറിംഗ് പ്രോജക്‌ട്, ഓട്ടോ എൽ.പി.ജി മേഖലകളിൽ മൂന്നു പതിറ്റാണ്ടത്തെ പ്രവർത്തന സമ്പത്തുണ്ട്.
ആഗോള എൽ.പി. ഗ്യാസ് അസോസിയേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗ്ളോബൽ ഓട്ടോ ഇൻഡസ്ട്രി ആൻഡ് ടെക്‌നോളജി നെറ്റ്‌വർക്ക് അംഗമെന്ന നിലയിൽ ടോക്കിയോ, സീയോൾ, ഗോവ എന്നിവിടങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.