
തിരുവനന്തപുരം: സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക്‌ഹോൾഡേഴ്‌സും ഉദ്യോഗസ്ഥരും തമ്മിലെ ചർച്ച സെക്രട്ടറിയേറ്റിൽ ആരംഭിച്ചു. എൽജിഎസ്, സിപിഒ, ഉദ്യോഗാർത്ഥികളുമായി ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തുന്നത്. 26 ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ തലത്തിൽ നേരിട്ട് ചർച്ചയ്‌ക്ക് വഴിയൊരുങ്ങുന്നത്. എൽജിഎസ്, സിപിഒ ഉദ്യോഗാർത്ഥികളിൽ മൂന്ന്പേർ വീതമാണ് ചർച്ചയിൽ പങ്കെടുക്കുക.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണനും ഉദ്യോഗാർത്ഥികളുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ മന്ത്രിമാരോ ജനപ്രതിനിധികളോ പങ്കെടുക്കാതെ ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തുന്നതിനെ യൂത്ത്കോൺഗ്രസ് വിമർശിച്ചു. കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ എന്നായിരുന്നു യൂത്ത്കോൺഗ്രസിന്റെ ചോദ്യം.