texas-snowfall

വാഷിംഗ്ടൺ: അതിശൈത്യത്തിൽ വലയുന്ന ടെക്സാസ് സംസ്ഥാനം അടുത്തയാഴ്ച സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതിശൈത്യത്തെ ബൈഡൻ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ടെക്സാസിൽ വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. കുടിവെള്ളവും ലഭിക്കുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 23 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.