
 ബ്രാൻഡഡ് എ.സികൾക്ക് മികച്ച വിലക്കുറവ്
തൃശൂർ: ബ്രാൻഡഡ് എ.സികൾക്ക് മികച്ച വിലക്കുറവുമായി ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഫെബ്രുവരി ഫെസ്റ്റിന് തുടക്കമായി. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ എ.സികൾക്ക് 3,000 രൂപവരെയും വാഷിംഗ് മെഷീനുകൾക്ക് 2,000 രൂപവരെയും റഫ്രിജറേറ്ററുകൾക്ക് 1,500 രൂപവരെയും നേടാം.
വോൾട്ടാസ്, പാനസോണിക്, എൽജി., ഫോബ്സ്, സാംസംഗ്, ടി.സി.എൽ തുടങ്ങിയ ബ്രാൻഡുകളുടെ എ.സികളാണ് ഫെസ്റ്റിൽ അണിനിരത്തിയിട്ടുള്ളത്.
വിലക്കുറവിനും ഫുൾ വാറന്റിക്കും പുറമേ 10 വർഷം വരെ കംപ്രസർ വാറന്റിയും സ്വന്തമാക്കാം. തിരഞ്ഞെടുത്ത ബ്രാൻഡുകളുടെ ഒരു ടൺ, 1.5 ടൺ മോഡൽ എ.സികൾക്കൊപ്പം സ്റ്റെബിലൈസർ സൗജന്യമാണ്. അയൺബോക്സ്, ഇൻവെർട്ടർ തുടങ്ങിയ മിനി ഹോം അപ്ളയൻസസും ഓഫറുകളോടെ വാങ്ങാം. കിച്ചൻ-ക്രോക്കറി ഉത്പന്നങ്ങൾക്ക് അഞ്ചുമുതൽ 65 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്.
പലിശയില്ലാതെ, കുറഞ്ഞ തവണവ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ വായ്പാ സൗകര്യം, ക്രെഡിറ്റ് കാർഡ് പർച്ചേസിന് തവണകളായി പണമടയ്ക്കാൻ സൗകര്യം എന്നിവയും ലഭ്യമാണ്. ലോകോത്തര സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ പ്രത്യേക വിഭാഗവും ഗോപു നന്തിലത്ത് ജി-മാർട്ടിൽ പ്രവർത്തിക്കുന്നു.