greta

സ്റ്റോക്ക്ഹോം: ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് ദിഷ രവിയ്ക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. 'സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും സമ്മേളിക്കാനുമുള്ള അവകാശവും ഒഴിച്ചു കൂടാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം". #Standwithdisha എന്ന ഹാഷ്ടാഗോടെ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ ചെയ്ത ട്വീറ്റ് എംബഡ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. എല്ലാവർക്കും നീതി ഉറപ്പുവരുത്തുന്നതിനായി, സമാധാനപരമായും ആദരവ് നിലനിറുത്തിയും ശബ്ദമുയർത്തുമെന്ന് 2018ൽ ഗ്രെറ്റ സ്ഥാപിച്ച എഫ്.എഫ്.എഫ് ട്വീറ്റ് ചെയ്തിരുന്നു.