demi-lovato

വാഷിംഗ്ടൺ: അമിതമായ മയക്കുമരുന്ന് ഉപയോഗം തന്റെ ജീവിതത്തിന്റെ താളം തെറ്റിച്ച കഥ തുറന്ന് പറഞ്ഞ് ലോകപ്രശസ്ത അമേരിക്കൻ പോപ്പ് താരം ഡെമി ലൊവറ്റോ. തന്റെ ജീവിതകഥ പറയുന്ന ഡാൻസിംഗ് വിത്ത് ദി ഡെവിൾ എന്ന ഡോക്യു സീരീസിന്റെ ട്രെയിലറിലായിരുന്നു ഡെമിയുടെ തുറന്ന് പറച്ചിൽ. മൂന്ന് വർഷം മുൻപ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഡെമി.

 ഭീകര കാലത്തെക്കുറിച്ച്..

മൂന്ന് സ്‌ട്രോക്കും ഹൃദയാഘാതവും അന്നെനിക്ക് ഉണ്ടായി. പത്ത് മിനിറ്റ് കൂടിയേ എനിക്ക് ആയുസ്സ് അവശേഷിക്കുന്നുള്ളൂ എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. മസ്തിഷ്‌കാഘാതത്തിന്റെ അനന്തരഫലം ഞാൻ ഇന്നും അനുഭവിക്കുന്നു. ബ്ലൈൻഡ് സ്‌പോട്ടുകൾ ഉള്ളതുകൊണ്ട് കാർ ഡ്രൈവ് ചെയ്യാനാവില്ല. കാഴ്ച മങ്ങിയതുകാരണം രണ്ട് മാസത്തോളം എനിക്ക് വായിക്കാനും സാധിച്ചില്ല. ആ ഭയാനക ലോകത്ത് ഒരിക്കൽക്കൂടി അകപ്പെട്ടാൽ എന്തു സംഭവിക്കും എന്ന് ഇതൊക്കെ എന്നെ ഓർമപ്പെടുത്തുന്നു. ഈ ഓർമപ്പെടുത്തലുകൾക്ക് ഞാൻ എന്നും നന്ദിയുള്ളവളാണ്. എങ്കിലും തിരിച്ചുവരാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല എന്നത് വലിയ ആശ്വാസമായിരുന്നു. വേദന നിറഞ്ഞതായിരുന്നു എന്റെ യാത്ര. പക്ഷേ, എനിക്ക് പശ്ചാത്താപമില്ല. കഴിഞ്ഞുപോയതെല്ലാം എനിക്ക് നല്ല പാഠങ്ങളായിരുന്നു'-ഡെമി പറഞ്ഞു.സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്കു വേണ്ടിയാണ് ഇപ്പോൾ ഡോക്യുമെന്ററി ഇറക്കുന്നത് - ഡെമി പറഞ്ഞു.

 2018 ജൂലായിലാണ് ഡെമി അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഒരു മാസത്തോളം നീണ്ട തീവ്രപരിചരണത്തിനുശേഷമാണ് ഡെമി ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്.

'