us-and-saudi

റിയാദ്: അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോണിൽ സംസാരിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി മാത്രമേ സംസാരിക്കൂ എന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണിത്. പ്രതിരോധ സഹകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. മേഖലയിൽ സുരക്ഷിതത്വവും സുസ്ഥിരതയും കൈവരിക്കുന്നതിൽ സൗദി അറേബ്യയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ഓസ്റ്റിൻ അറിയിച്ചു.

ഹൂതികൾ നടത്തുന്ന ആക്രമണത്തെ അപലപ്പിച്ച ഓസ്റ്റിൻ ബാഹ്യ ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ സൗദിയെ സഹായിക്കുന്ന കാര്യത്തിൽ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.