
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഹോഷൻഗാബാദ് നഗരത്തിന്റെ പേര് നർമദാപുരമെന്നാക്കി പുനർനാമകരണം ചെയ്തു. വെള്ളിയാഴ്ച ഹോഷൻഗാബാദിൽ നർമദ ജയന്തി ആഘോഷചടങ്ങിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് നഗരത്തിന്റെ പേര് മാറ്റിയത്.
സ്പീക്കർ രമേശ്വർ ശർമയാണ് പേരു മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. അക്രമിയായിരുന്ന ഹോഷങ് ഷായുടെ പേരിലാണ് സ്ഥലം അറിയപ്പെട്ടിരുന്നതെന്നും പേരുമാറ്റം മദ്ധ്യപ്രദേശിന്റെ ചരിത്ര നിമിഷമാണെന്നും ശർമ പറഞ്ഞു.