sasi-tharoor

ന്യൂഡൽഹി: ബി.ജെ.പിയുടെ ആളില്ലാ പരിപാടിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. പരിപാടിയിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രത്തിനൊപ്പം #BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂർ ചിത്രം പങ്കിട്ടിരിക്കുന്നത്. 'വേദിയിൽ അഞ്ച് പേർ. ആകെ ഏഴ് പേർ സദസ്സിൽ ഒരാൾ. ഇത് കേരളമല്ല!' എന്ന അടിക്കുറിപ്പും തരൂർ ചിത്രത്തിന് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെയും ചിത്രങ്ങളടങ്ങിയ ബോർഡും ബാനറുമൊക്കെയുള്ള വേദിയിൽ അഞ്ച് നേതാക്കളുണ്ട്. ഒരാൾ പ്രസംഗിക്കുന്നു. എന്നാൽ കേൾവിക്കാരായി ഒരാൾ മാത്രം. അയാളാകട്ടെ കുട ചൂടിയിരിക്കുന്നു. ബാക്കി കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. മൈക്ക് ശബ്ദ ക്രമീകരണത്തിനായി മറ്റൊരാൾ ഇരിക്കുന്നതും ചിത്രത്തിൽ കാണാം. എന്നാൽ എപ്പോൾ എവിടെ നടന്ന പരിപാടിയുടെ ചിത്രമാണിതെന്ന്​ ട്വീറ്റിൽ തരൂര്‍ വ്യക്തമാക്കിയിട്ടില്ല.

Five people on stage. Pictures of seven leaders. One man in the audience. And it’s not even Kerala! #BJPThePartyIsOver pic.twitter.com/f2FCgeHWIi

— Shashi Tharoor (@ShashiTharoor) February 20, 2021