hero

തൃശൂർ: ലയൺസ് ക്ളബ്ബ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ടിന്റെ 'ഹീറോ ഒഫ് ലയൺ" അന്താരാഷ്‌ട്ര പുരസ്‌കാരത്തിന് ജെയിംസ് വളപ്പില അർഹനായി. ലയൺസിന്റെ വിവിധ സേവനപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് നേതൃത്വം നൽകിയതിനും അത് ജനങ്ങളിലേക്ക് എത്തിച്ചതിനുമാണ് പുരസ്‌കാരം. മികച്ച പബ്ളിക് റിലേഷൻസ് ഓഫീസർക്കുള്ള ഗോൾഡൻ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

കേരളത്തിലെ പരസ്യ ഏജൻസിയായ വളപ്പില കമ്മ്യൂണിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്‌ടറാണ് ജെയിംസ് വളപ്പില. രണ്ട് തവണ ലയൺ ഒഫ് ദി ഇയർ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. ലയൺസ് ഇന്റർനാഷണൽ ഡയറക്‌ടർ വി.പി. നന്ദകുമാർ പുരസ്‌കാരം സമ്മാനിച്ചു. ലയൺസ് ഡിസ്‌ട്രിക്‌ട് ഗവർണർ സാജു ആന്റണി പാത്താടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സി.എ. സുരേഷ്, സെക്രട്ടറി ഇ.ഡി. ദീപക്, മുൻ ഗവർണർമാരായ എം.ഡി. ഇഗ്‌നേഷ്യസ്, ജോസഫ് ജോൺ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ വിജയം കൈവരിച്ച ക്ളബ്ബുകൾക്കും ക്ളബ്ബ് ഭാരവാഹികൾക്കും വിവിധ സർവീസ് മേഖലകളിലുള്ള ലയൺ ലീഡർമാർ‌ക്കും ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. അഡിഷണൽ കാബിനറ്റ് സെക്രട്ടറിമാരായ കെ.എസ്. പ്രവീൺ, സി.വി. ബെന്നി, ആന്റോ ചെറിയാൻ, പി.സി. തോമസ്, എൻ.വി. ഉണ്ണികൃഷ്‌ണൻ, എൻ. രഘുനാഥ് എന്നിവർ പുറ്റേക്കര ആലപ്പാട്ട് ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിന് നേതൃത്വം നൽകി.