
ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടംഇന്ത്യൻ വംശജനായ അമേരിക്കൻ താരംരാജീവ് റാം- ചെക്ക് റിപ്പബ്ളിക്കിന്റെ ബാർബോറ ക്രായിസെക്കോവ സഖ്യത്തിന്. ഫൈനലിൽ സാമന്ത സ്റ്റോസർ-മാത്യു എബ്ഡൻ സഖ്യത്തെ 6-1,6-4ന് തോൽപ്പിച്ചാണ് ക്രായിസെക്കോവ - റാം സഖ്യം കിരീടം നേടിയത്. ബാംഗ്ളൂർ സ്വദേശികളായ രാഘവിന്റെയും സുഷമ റാമിന്റെയും മകനായ റാം ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.റാമിന്റെ ആസ്ട്രേലിയൻ ഓപ്പണിലെ രണ്ടാം മിക്സഡ് ഡബിൾസ് കിരീടമാണ്. 2020ൽ ജോ സാലിസ്ബറിക്കൊപ്പം ഡബിൾസ് കിരീടം നേടിയിരുന്നു.ഈ സഖ്യം ഇന്ന് ഡബിൾസ് ഫൈനലിന് ഇറങ്ങുന്നുണ്ട്.
പുരുഷ ഫൈനൽ ഇന്ന്
ആസ്ട്രേലിയൻ ഓപ്പണിന്റെ പുരുഷ സിംഗിൾസ് ഫൈനൽ ഇന്ന് നടക്കും. നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും റഷ്യയുടെ ഡാനിൽ മെദ്‌വദേവുമാണ് കലാശക്കളിയിൽ ഏറ്റുമുട്ടുന്നത്.