tejaswi

ബാംഗ്ലൂർ: ഈ മാസം ആദ്യം ബാംഗ്ലൂരിൽ നടന്ന എയ്‌റോ ഇന്ത്യ 2021 ൽ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസിൽ യാത്ര നടത്തിയ ബി.ജെ.പി എം.പി തേജസ്വി സൂര്യ വിവാദത്തിൽ. പ്രതിരോധ വകുപ്പിന്റെ ഒരു തരത്തിലുമുള്ള ചുമതലയും ഇല്ലാത്ത തേജസ്വി സൂര്യ, മണ്ഡലത്തിന്റെ പരിധിയിൽ അല്ലാതിരുന്നിട്ടും ഇങ്ങനെയൊരു സവാരിക്കു മുതിർന്നതിനെ ബി.ജെ.പി എം.പിമാരടക്കം ചോദ്യം ചെയ്തു.

ഇത്തരം യാത്രകൾ വിശിഷ്ടാതിഥികൾ, സർക്കാരിന്റെ ഉന്നത നേതൃത്വം, മുതിർന്ന ഉദ്യോഗസ്ഥർ, വിദഗ്ദ്ധരായ മാധ്യമപ്രവർത്തകർ എന്നിവർക്കായാണ് സംഘടിപ്പിക്കുന്നത്. 10 ലക്ഷത്തോളം രൂപയാണ് ഇത്തരം വിമാനങ്ങൾ പറക്കാനുള്ള ചെലവ്. ഇങ്ങനെയൊരു സാഹചര്യത്തിൽ എം.പിയുടെ യാത്ര പാഴ്ചെലവാണെന്നാണ് പാ‌ർട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം.