
ഫുൾ സ്ലീവ് കുട്ടി ഫ്രോക്കും തൊപ്പിയും ധരിച്ച് കിടിലൻ ഡാൻസുമായി നടി റിമ കല്ലിംഗൽ. നർത്തകി കൂടിയായ റിമ തന്റെ ഇൻസ്റ്റാഗ്രാം റീലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മൂവ് ഇറ്റ്' എന്നാണ് താരം തന്റെ ഫോട്ടോയ്ക്ക് കീഴിലായി കുറിച്ചിരിക്കുന്നത്. ബാക്ക്ഗ്രൗണ്ടിലായി കേൾക്കാവുന്ന സംഗീതത്തിന്റെ താളത്തിനു അനുസരിച്ചാണ് റിമ ചുവടുവയ്ക്കുന്നത്.
റിമയുടെ മനം കവരുന്ന ഡാൻസ് വീഡിയോയുടെ കീഴിലായി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗീതു മോഹൻദാസ്, ആൻ അഗസ്റ്റിൻ, പൂർണിമ ഇന്ദ്രജിത്, അഭിരാമി സുരേഷ് തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. 'ഹോട്ട് എഎഫ്' എന്ന് പൂർണിമ ഇന്ദ്രജിത് കമന്റിട്ടപ്പോൾ ഗീതു മോഹൻദാസ് റിമയുടെ ഡാൻസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കിയിട്ടുണ്ട്.

'എനിക്കും ഇങ്ങനെ ചുവടുവയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഒരു പൊളി പൊളിച്ചേനെ' എന്നാണ് 'സാഡ്' ഇമോജിയോടൊപ്പം ഗീതു തന്റെ സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. 'ഇവിടുത്തെ ഏറ്റവും കിടിലൻ ഡാൻസറിൽ(മൂവർ ആൻഡ് ഷെയ്ക്കർ) നിന്നാണ് ഈ വാക്കുകൾ വരുന്നത്' എന്ന് റിമ ഗീതുവിന്റെ സ്റ്റോറി തന്റെ സ്റ്റോറിയാക്കികൊണ്ട് ഇതിനു മറുപടിയും നൽകി.