
ആനപ്പുറത്ത് പൂർണ നഗ്നയായി കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച
യുവതിക്കെതിരെ രൂക്ഷവിമർശനം. റഷ്യൻ മോഡലും ഇൻസ്റ്റഗ്രാം താരവുമായ അലീഷ്യ കഫെൽനിക്കോവാണ് വംശനാശ ഭീ,ണി നേരിടുന്ന സുമാത്രൻ ആനയുടെ മുകളിൽ നഗ്നയായി കിടക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 22 കാരിയായ അലീസ്യ മുൻ ടെന്നിസ് താരം യെവ്നി കഫെൽനിക്കോവിന്റെ മകൾ കൂടിയാണ്..
ഫെബ്രുവരി 13 നാണ് വിമർശന വിധേയമായ വീഡിയോ ഇവർ പോസ്റ്റ് ചെയ്തത്. 'നാച്ചുറൽ വൈബ്സ്' എന്നാണ് വീഡിയോക്ക് അടിക്കുറിപ്പ് നൽകിയത്. പണമുണ്ടെന്നു കരുതി ആനയുടെ മുകളിൽ കയറി എന്തും കാട്ടാമോ എന്നുള്ള വിമർശനങ്ങളാണ് വീഡിയോക്കെതിരെ ഉയർന്നത്. ആനയെന്ന ജീവിയെ ബഹുമാനിക്കാതെയുള്ള പ്രവൃത്തിയാണിതെന്നും വിമർശനമുണ്ട്. സംഭവം നിസാരവത്‌കരിക്കരുതെന്നും ആനയോടുള്ള ക്രൂരതയാണിതെന്നും ചിലർ കുറിച്ചു. സേവ് ദി ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
AlesyaKafelnikova
— ANTON RASI (@ANTONRASI2) February 18, 2021
sekarang udah banyak Orang asing PANSOS di INDONESIA.
apa ini kerja Intel mereka dr dulu?😂😂😂 ingin ku berkata GOBLOGGGG#LihatDenganJernih pic.twitter.com/U8VA9xifFC
എന്നാൽ താനിത് ആനയോടുള്ള സഹൃദയത്വം കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയാണ് എന്നാണ് അലീഷ്യ നൽകുന്ന വിശദീകരണം.