kareena-saif-ali-khan

നടൻ സെയ്ഫ് അലിഖാൻ വീണ്ടും അച്ഛനായി. ഇന്ന് രാവിലെ 8.30 ഓടെ മുംബയിലെ ആശുപത്രിയിൽവച്ചാണ് കരീന ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസമാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി ആരാധകരാണ് കുടുംബത്തിന് ആശംസ അറിയിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് മകൻ തൈമൂറിന് കൂട്ടായി ഒരാൾ കൂടി വരുന്നുണ്ടെന്ന വിവരം താരദമ്പതികൾ പുറത്തുവിട്ടത്. 2016 ലാണ് കരീന തൈമൂറിന് ജന്മം നൽകിയത്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കുന്നതിന് മുന്നോടിയായി സെയ്ഫും കരീനയും അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഗർഭിണിയായിരിക്കുമ്പോഴും താരം നിരവധി പരസ്യ ചിത്രങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2012ലായിരുന്നു ഇരുവരും വിവാഹിതരായത്.